നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Friday, January 10, 2025 11:54 PM IST
കൊല്ലം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു. കൊല്ലം മീയണ്ണൂരിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൊല്ലത്തു നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ബസിൽ നാൽപതോളം യാത്രക്കാർ ഉണ്ടായിരുന്നു.
ബസിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.