പാ​ല​ക്കാ​ട്: ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കോ​ഴി​ക്കോ​ട്ടു നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ ​വ​ൺ ട്രാ​വ​ൽ​സി​ന്‍റെ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

രാ​ത്രി ഒ​മ്പ​ത​ര​യ്ക്ക് തി​രു​വാ​ഴി​യോ​ട് ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട സ​മ​യ​ത്ത് 23 യാ​ത്ര​ക്കാ​രും നാ​ലു ജീ​വ​ന​ക്കാ​രു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​ങ്ങാ​ട്ടു​നി​ന്നും മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. യാ​ത്ര​ക്കാ​രി​ൽ ചി​ല​രു​ടെ ബാ​ഗും മ​റ്റു രേ​ഖ​ക​ളും ക​ത്തി​ന​ശി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.