ദമ്പതികൾ മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
Friday, January 10, 2025 9:59 PM IST
കോഴിക്കോട്: ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം വാഴയൂര്‍ പുന്നക്കോടന്‍ പള്ളിയാളി എം.സുഭാഷ് (41), ഭാര്യ പി.വി. സജിത(35) എന്നിവരെയാണ് രാമനാട്ടുകരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമനാട്ടുകര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണിൽ കണ്ടിരുന്നു. ഉച്ചകഴിഞ്ഞ് സുഭാഷിന്റെ അച്ഛൻ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. മക്കൾ: ശ്രേയ, ഹരി ദേവ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)