രണ്ടാം ക്ലാസുകാരി ബസിനടിയിൽപെട്ടത് കാലിൽ കേബിള്‍ കുടുങ്ങി; മന്ത്രി വി.ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി
Friday, January 10, 2025 8:24 PM IST
തിരുവനന്തപുരം: മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവത്തിൽ മന്ത്രി വി.ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ദാരുണ സംഭവത്തിൽ മടവൂര്‍ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.
സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ റോഡിൽ കിടന്ന കേബിൾ കുട്ടിയുടെ കാലിൽ കുരുങ്ങി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ കൃഷ്ണേന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ആർടി ഡ്രൈവർ മണികണ്ഠന്റെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു.