കോ​ൽ​ക്ക​ത്ത: നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ടി​എം​സി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​മ​ത ബാ​ന​ര്‍​ജി​യു​ടെ അ​ന​ന്ത​ര​വ​നു​മാ​യ അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി അ​ൻ​വ​റി​ന് അം​ഗ​ത്വം ന​ല്‍​കി.

ഡി​എം​കെ പ്ര​വേ​ശ​നം പാ​ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ൻ​വ​ർ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. അ​ൻ​വ​റി​ന്‍റെ അം​ഗ​ത്വം സ്ഥി​രീ​ക​രി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​ൻ​വ​റി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യും ട്വീ​റ്റ് ചെ​യ്തു.

അ​ൻ​വ​റി​ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്ഥാ​നം ന​ൽ​കി​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി​ക്കും എ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് അ​ൻ​വ​ർ എ​ൽ​ഡി​എ​ഫ് വി​ട്ട​ത്.

പി​ന്നീ​ട് ഡി​എം​കെ​യി​ൽ ചേ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തു ന​ട​ക്കാ​തെ പോ​യി. ഇ​തി​നി​ടെ യു​ഡി​എ​ഫി​ലേ​ക്കു പോ​കു​ന്നെ​ന്ന ത​ര​ത്തി​ൽ ച​ർ​ച്ച​ക​ളും കൂ​ടി​ക്കാ​ഴ്ച​ക​ളും പു​രോ​ഗ​മി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തൃ​ണ​മൂ​ലി​ന്‍റെ ഭാ​ഗ​മ​യ​ത്.