ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജി​ല്ല​യി​ൽ വി​ഭാ​ഗീ​യ​ത അ​വ​സാ​നി​ച്ചി​ട്ടി​ല്ല. വി​ഭാ​ഗീ​യ​ത ന​ട​ത്തു​ന്ന​വ​രെ പു​റ​ത്താ​ക്കു​മെ​ന്നും ഇ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും നേ​താ​വി​ന്‍റെ പി​ന്തു​ണ കി​ട്ടു​മെ​ന്ന് വി​ചാ​രി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് കാ​ര​ണം നേ​താ​ക്ക​ന്‍​മാ​ര്‍ ത​മ്മി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ്. മു​ക​ളി​ല്‍ നി​ന്ന് ആ​രും സം​ര​ക്ഷി​ക്കാ​ന്‍ ഇ​ല്ലാ​ഞ്ഞി​ട്ടും വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​നം തു​ട​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.

കു​ട്ട​നാ​ട്, കാ​യം​കു​ളം, അ​മ്പ​ല​പ്പു​ഴ തു​ട​ങ്ങി​യ ഏ​രി​യാ​ക​ളി​ലെ വി​ഭാ​ഗീ​യ​ത എ​ടു​ത്തു പ​റ​ഞ്ഞാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ങ്ങ​നെ വോ​ട്ടു​ചോ​ര്‍​ന്നു എ​ന്ന കാ​ര്യം സം​ഘ​ട​നാ ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ല്‍ പാ​ര്‍​ട്ടി​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.