തി​രു​വ​ന​ന്ത​പു​രം: ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തി​ന് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​ന് അ​റ​സ്റ്റ് വാ​റ​ന്‍റ്. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കെ.​എം.​സു​ജ​യാ​ണു വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ നി​യ​മ​സ​ഭ​യി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​ണു ഫി​റോ​സ്. ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞ പാ​സ്‌​പോ​ര്‍​ട്ട് സ​റ​ണ്ട​ര്‍ എ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​നാ​ലാ​ണ് വാ​റ​ന്‍റ്.

വി​ല​ക്ക് ലം​ഘി​ച്ച് പി.​കെ.​ഫി​റോ​സ് വി​ദേ​ശ​ത്തേ​ക്ക് പോ​യെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നെ​യ​ട​ക്കം വി​ളി​ച്ചു​വ​രു​ത്തി ഫി​റോ​സ് എ​വി​ടെ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ഇ​തി​ന് ഉ​ത്ത​ര​മാ​യി അ​ഭി​ഭാ​ഷ​ക​ൻ ത​ന്നെ​യാ​ണ് ഫി​റോ​സ് തു​ർ​ക്കി​യി​ലാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് കോ​ട​തി ഫി​റോ​സി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.