ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് അപകടം; വയോധികന് മരിച്ചു
Friday, January 10, 2025 3:48 PM IST
തൃശൂര്‍: ചാലക്കുടിയില്‍ ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു. പഴൂക്കര മാതിരപ്പിള്ളി ജോര്‍ജ്(73) മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെ ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോര്‍ജിന്റെ സ്കൂട്ടറിന് പുറകില്‍ ലോറി ഇടിക്കുകയായിരുന്നു.
20 മീറ്ററോളം സ്കൂട്ടര്‍ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.