തി​രു​വ​ന​ന്ത​പു​രം: വ​ഴി​യ​ട​ച്ചു​ള്ള സ​മ​രം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. മ​നഃ​പൂ​ര്‍​വം സം​ഭ​വി​ച്ച​ത​ല്ല. ജ​ന​ങ്ങ​ള്‍​ക്ക് സ​മ​രം ചെ​യ്യാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ജ​ന​ങ്ങ​ള്‍​ക്കാ​ണ് ഏ​റ്റ​വും പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​തെ​ന്ന് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക​റി​യാം. കോ​ട​തി വി​ധി​യെ മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി റോ​ഡി​ൽ പ​ന്ത​ൽ കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.

സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടാ​ണ് കോ​ട​തി നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ഴി​യ​ട​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ലാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഫെ​ബ്രു​വ​രി പ​ത്തി​ന് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.