രാ​ജ്കോ​ട്ട്: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഫീ​ൽ​ഡിം​ഗ്. ടോ​സ് നേ​ടി​യ ഐ​റി​ഷ് ക്യാ​പ്റ്റ​ൻ ഗാ​ബി ലൂ​യി​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ അ​ഭാ​വ​ത്തി​ൽ സ്മൃ​തി​യാ​ണ് മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​യെ ന​യി​ക്കു​ക. ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നൊ​പ്പം പേ​സ​ർ രേ​ണു​ക സിം​ഗും അ​യ​ർ​ല​ൻ​ഡി​ന് എ​തി​രാ​യ പ​ര​ന്പ​ര​യി​ൽ ക​ളി​ക്കു​ന്നി​ല്ല. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ളും ഐ​റി​ഷ് വ​നി​ത​ക​ളും പ​ര​ന്പ​ര ക​ളി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, യു​വ​താ​രം സ​യാ​ലി സ​ത്‌​ഗ​രെ​യു​ടെ ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ​ത്തി​നു കൂ​ടി രാ​ജ്കോ​ട്ട് സാ​ക്ഷ്യം​വ​ഹി​ക്കും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഏ​ക​ദി​ന ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ക്കാ​നാ​യി​രു​ന്നി​ല്ല.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ്മൃ​തി മ​ന്ഥാ​ന (ക്യാ​പ്റ്റ​ൻ), പ്ര​തി​ക റാ​വ​ൽ, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, തേ​ജ​ൽ ഹ​സ​ബ്നി​സ്, റി​ച്ച ഘോ​ഷ്, ദീ​പ്തി ശ​ർ​മ, സ​യാ​ലി സ​ത്ഗ​രെ, സൈ​മ താ​ക്ക​ർ, പ്രി​യ മി​ശ്ര, തി​ത്താ​സ് സ​ധു.

അ​യ​ർ​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സാ​റാ ഫോ​ർ​ബ്സ്, ഗാ​ബി ലൂ​യി​സ്, ഉ​ന റെ​യ്മ​ണ്ട്-​ഹോ​യ്, ഒ​ർ​ല പ്രെ​ൻ​ഡ​ർ​ഗ​സ്റ്റ്, ലോ​റ ഡെ​ലാ​നി, ലീ ​പോ​ൾ, ക്രി​സ്റ്റീ​ന കോ​ൾ‌​ട്ട​ൽ റെ​യ്‌​ലി, അ​ർ​ലീ​ൻ കെ​ല്ലി, ജോ​ർ​ജി​ന ഡെം​പ്സി, ഫ്രേ​യ സാ​ർ​ജ​ന്‍റ്, ഐ​മി മ​ഗ്വ​യ​ർ.