തൃ​ശൂ​ർ: ഗാ​യ​ക​ൻ പി.​ജ​യ​ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു. വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 7.54ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​ അ​ര്‍​ബു​ദ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി 16000 ലേ​റെ ഗാ​ന​ങ്ങ​ൾ പാ​ടി​യി​ട്ടു​ണ്ട്.

മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വും സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം അ​ഞ്ചു ത​വ​ണ​യും നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജെ.​സി.​ഡാ​നി​യ​ൽ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ക​ലൈ​മാ​മ​ണി ബ​ഹു​മ​തി, നാ​ലു​ത​വ​ണ ത​മി​ഴ്നാ​ട് സം​സ്ഥാ​ന പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

1944 മാ​ര്‍​ച്ച് മൂ​ന്നി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ര​വി​പു​ര​ത്താ​യി​രു​ന്നു ര​വി​വ​ര്‍​മ്മ കൊ​ച്ച​നി​യ​ന്‍ ത​മ്പു​ര​ന്‍റെ​യും പാ​ലി​യ​ത്ത് സു​ഭ​ദ്ര​ക്കു​ഞ്ഞ​മ്മ​യു​ടേ​യും അ​ഞ്ച് മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​നാ​യി​ട്ടാ​ണ് ജ​യ​ച​ന്ദ്ര​ന്‍റെ ജ​ന​നം. പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട പാ​ലി​യ​ത്തേ​ക്കു താ​മ​സം മാ​റി. കു​ട്ടി​ക്കാ​ല​ത്ത് കു​റ​ച്ചു​കാ​ലം ചെ​ണ്ട​യും പി​ന്നീ​ട് മൃ​ദം​ഗ​വും പ​ഠി​ച്ചു.

മ​ഞ്ഞ​ല​യി​ൽ മു​ങ്ങി​ത്തോ​ർ​ത്തി, നീ​ല​ഗി​രി​യു​ടെ സ​ഖി​ക​ളെ, സ്വ​ർ​ണ​ഗോ​പു​ര ന​ർ​ത്ത​കീ ശി​ല്പം, ക​ർ​പ്പൂ​ര​ദീ​പ​ത്തി​ൻ കാ​ന്തി​യി​ൽ, അ​ഷ്ട​പ​ദി​യി​ലെ നാ​യി​കേ, തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി വി​ട​ർ​ന്നു, കാ​റ്റു​മൊ​ഴു​ക്കും കി​ഴ​ക്കോ​ട്ട്, രാ​ജീ​വ​ന​യ​നേ നീ​യു​റ​ങ്ങൂ തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ.

ഒ​ന്നി​നി ശ്രു​തി​താ​ഴ്ത്തി പാ​ടു​ക പൂ​ങ്കു​യി​ലേ, ജ​യ​ദേ​വ ക​വി​യു​ടെ ഗീ​തി​ക​ൾ കേ​ട്ടെ​ന്‍റെ രാ​ധേ, സ്മൃ​തി​ത​ൻ ചി​റ​കി​ലേ​റി ഞാ​നെ​ൻ തു​ട​ങ്ങി​യ ല​ളി​ത​ഗാ​ന​ങ്ങ​ളും ഒ​ന്നി​നു​മ​ല്ലാ​തെ എ​ന്തി​നോ തോ​ന്നി​യൊ​രി​ഷ്ടം എ​ന്ന ആ​ൽ​ബ ഗാ​ന​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.