കൊ​ച്ചി: ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഹ​ണി റോ​സ്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ. കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ഹ​ണി റോ​സ് പ​റ​ഞ്ഞു.

ന​ടി​യു​ടെ ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വ​യ​നാ​ട്ടി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ബി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ട്ടി​നാ​ണ് കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ചെ​യ്ത​ത് ഗു​രു​ത​ര കു​റ്റ​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.