പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ ശ​ബ​രി​മ​ല​യി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​ധു​ര സ്വ​ദേ​ശി രാ​ജു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി 2019ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

ഇ​തി​നു​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ൽ താ​ത്കാ​ലി​ക ജോ​ലി​യി​ലാ​യി​ൽ പ്ര​വേ​ശി​ച്ച പ്ര​തി​യു​ടെ ഫോ​ണ്‍ ലോ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്.

പ്ര​തി സ​ന്നി​ധാ​ന​ത്തു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ഉ​പാ​ധി​ക​ള്‍ പാ​ലി​ക്കാ​തെ ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.