ഹൈ​ദ​രാ​ബാ​ദ്: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് മ​രി​ച്ച​വ​രി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യും. പാ​ല​ക്കാ​ട് വ​ണ്ണാ​മ​ട വെ​ള്ളാ​രം​ക​ൽ​മേ​ട് സ്വ​ദേ​ശി​നി നി​ര്‍​മ​ല (52) ആ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി.

അ​പ​ക​ട​മു​ണ്ടാ​യ​ശേ​ഷം മ​രി​ച്ച ആ​റു​പേ​രി​ൽ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന നി​ര്‍​മ​ല ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​യാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ആ​ദ്യം ന​ൽ​കി​യ വി​വ​രം. പി​ന്നീ​ട് ഈ ​വി​വ​രം തി​രു​ത്തി ന​ല്കു​ക​യാ​യി​രു​ന്നു.

നി​ർ​മ​ല​യും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റം​ഗ സം​ഘം ചൊ​വ്വാ​ഴ്ച​യാ​ണ് തി​രു​പ്പ​തി ദ​ർ​ശ​ന​ത്തി​നാ​യി പോ​യ​ത്. തി​ര​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ർ​മ​ല മ​രി​ച്ച വി​വ​രം വൈ​കി​യാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കു​ണ്ഠ ഏ​കാ​ദ​ശി ദ​ര്‍​ശ​ന​ത്തി​നാ​യി താ​ഴെ തി​രു​പ്പ​തി​യി​ലെ കൂ​പ്പ​ണ്‍ വി​ത​ര​ണ കൗ​ണ്ട​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​യി​ര​ക​ണ​ക്കി​ന് പേ​ര്‍ കൂ​പ്പ​ണ്‍ വി​ത​ര​ണ കൗ​ണ്ട​റി​ലെ ക്യൂ​വി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തോ​ടെ​യാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​റു പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.