പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്: എം.വി.ഗോവിന്ദന്
Thursday, January 9, 2025 11:45 AM IST
കണ്ണൂര്‍: പെരിയ കേസിൽ സിബിഐയുടെ രാഷ്ട്രീയ പ്രേരിതനീക്കണമാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഗോവിന്ദൻ ചോദിച്ചു.
ഇത് ശരിയായ സന്ദേശം തന്നെയാണ്. ജനങ്ങൾ തങ്ങളെ പിന്തുണയ്ക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. പെരിയ കേസിലെ നാല് പ്രതികൾ ജയിൽ മോചിതരായതിന് പിന്നാലെയാണ് പ്രതികരണം.
മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്, മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നീ പ്രതികളാണ് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് കണ്ണൂരിലെ സിപിഎം നേതാക്കള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. രക്തഹാരമണിയിച്ചും വലിയ ആരവങ്ങളോടെയുമാണ് നാല് പേരെയും പാര്‍ട്ടി സ്വീകരിച്ചത്.