ചോദ്യപേപ്പര്‍ ചോര്‍ച്ച: ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
Thursday, January 9, 2025 11:42 AM IST
കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കൊടുവള്ളിയിലെ എംഎസ് സൊലൂഷന്‍സ് സിഇഒ എം.എസ്. മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.
പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.എസ്. ബിന്ദുകുമാരിയാണു വിധി പറയുക. ഏഴിനു പരിഗണിച്ച ഹര്‍ജി വിധി പറയുന്നതിനായി ഇന്നേക്കു മാറ്റുകയായിരുന്നു.
മൂന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയശേഷം ഒളിവില്‍ പോയ ഷുഹൈബിനെ പിടികൂടാന്‍ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതി വിധിക്കുശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. എംഎസ് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മരവിപ്പിച്ചിരുന്നു.