കൊ​ല്ലം: വി​സ്മ​യ കേ​സി​ൽ ത​നി​ക്കെ​തി​രാ​യ ശി​ക്ഷാ​വി​ധി മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച് പ്ര​തി കി​ര​ൺ കു​മാ​ർ. ത​നി​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ല. വി​സ്മ​യ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ത​ന്നെ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്നും മാ​ധ്യ​മ വി​ചാ​ര​ണ​യു​ടെ ഇ​ര​യാ​ണ് താ​നെ​ന്നും കി​ര​ൺ​കു​മാ​ർ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പ​ത്തു വ​ർ​ഷം ശി​ക്ഷ വി​ധി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ കി​ര​ൺ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും തീ​രു​മാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

2021 ജൂ​ണി​ലാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ വി​സ്മ​യ​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഭ​ർ​ത്താ​വി​ന്‍റെ പീ​ഡ​നം കാ​ര​ണ​മാ​ണ് വി​സ്മ​യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും കി​ര​ൺ കു​മാ​റി​നെ പ്ര​തി​യാ​ക്കു​ക​യും ചെ​യ്തു.

10 വ​ർ​ഷ​ത്തെ ത​ട​വാ​ണ് കോ​ട​തി കി​ര​ണി​ന് വി​ധി​ച്ച​ത്. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കി​ര​ണ്‍ പ​രോ​ളി​ന് ആ​ദ്യം അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ്രൊ​ബേ​ഷ​ൻ റി​പ്പോ​ർ​ട്ടും പോ​ലീ​സ് റി​പ്പോ​ർ​ട്ടും എ​തി​രാ​യ​തി​നാ​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് അ​പേ​ക്ഷ ത​ള്ളി. കി​ര​ൺ വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ള്‍ പോ​ലീ​സ് റി​പ്പോ​ർ​ട്ട് എ​തി​രാ​യി​രു​ന്നു​വെ​ങ്കി​ലും പ്രൊ​ബേ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യ​തി​നാ​ൽ കി​ര​ണി​ന് 30 ദി​വ​സ​ത്തെ പ​രോ​ള്‍ ജ​യി​ൽ മേ​ധാ​വി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.