ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തും: മനീഷ് സിസോദിയ
Thursday, January 9, 2025 6:43 AM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ആംആദ്മി പാർട്ടി വൻ വിജയം നേടുമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. അരവിന്ദ് കേജരിവാൾ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു.
"ആംആദ്മി പാർട്ടിയുടെ ജനപ്രിയ വികസന നയങ്ങൾ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. തുടർന്നും ആംആദ്മിയുടെ സർക്കാർ അധികാരത്തിലെത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ഞങ്ങളുടെ വിജയം ഉറപ്പാണ്.'-മനീഷ് സിസോദിയ പറഞ്ഞു.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.