ചെ​ന്നെ: അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി ജ്ഞാ​ന​ശേ​ഖ​ര​ൻ പാ​ർ​ട്ടി​ക്കാ​ര​ന​ല്ലെ​ന്നും ഡി​എം​കെ അ​നു​ഭാ​വി മാ​ത്ര​മാ​ണെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. നി​യ​മ​സ​ഭ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ക​ത​മാ​ക്കി​യ​ത്.

മ​ന്ത്രി​മാ​ർ​ക്കൊ​പ്പം പ​ല​രും ഫോ​ട്ടോ എ​ടു​ക്കും. അ​തൊ​രു തെ​റ്റ​ല്ല. ഡി​എം​കെ സ​ർ​ക്കാ​ർ സ്ത്രീ ​സു​ര​ക്ഷ​ക്കൊ​പ്പ​മാ​ണ്. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് എ​ഫ്ഐ​ആ​ർ ചോ​ർ​ന്ന​ത്.

അ​തി​നു പി​ന്നി​ൽ മ​റ്റ് ഗൂ​ഢാ​ലോ​ച​ന​ക​ളി​ല്ല. എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.