തി​രു​വ​ന​ന്ത​പു​രം: പ​ന​യം​പാ​ടം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​രാ​യി വി​ജ​യ​ൻ.

നാ​ട്ടി​ക ദേ​ശീ​യ പാ​ത​യി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ മേ​ല്‍ ത​ടി​ലോ​റി പാ​ഞ്ഞു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം മു​ഖ്യ​മ​ന്ത്രി അ​നു​വ​ദി​ച്ചു.

പ​ന​യം​പാ​ട​ത്ത് സ്കൂ​ൾ വി​ട്ട് തി​രി​കെ വ​രു​ന്ന​തി​നി​ടെ ച​ര​ക്ക് ലോ​റി മ​റി​ഞ്ഞ് നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​ര്‍​ഫാ​ന ഷെ​റി​ന്‍, റി​ദ ഫാ​ത്തി​മ, നി​ദ ഫാ​ത്തി​മ , ഐ​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​ളി​യ​പ്പ​ന്‍, നാ​ഗ​മ്മ, ബം​ഗാ​രി എ​ന്ന രാ​ജേ​ശ്വ​രി, വി​ശ്വ, ജീ​വ​ന്‍ എ​ന്നി​വ​രാ​ണ് നാ​ട്ടി​ക അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ. റോ​ഡി​ന്‍റെ വ​ശ​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന് ഇ​വ​ർ​ക്കു മു​ക​ളി​ലേ​ക്ക് ത​ടി​ലോ​റി​ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.