കാ​ല​ടി: കൈ​പ്പ​ട്ടൂ​ർ ഇ​ഞ്ച​ക്ക ക​വ​ല​യ്ക്ക് സ​മീ​പം ഉ​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മാ​ണി​ക്ക​മം​ഗ​ലം ക​ള​രി​ക്ക​ൽ അ​നി​ൽ കു​മാ​ർ (23) ആ​ണ് മ​രി​ച്ച​ത്.

മാ​ണി​ക്ക​മം​ഗ​ലം ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നും നാ​ട​ൻ പാ​ട്ടു​സം​ഘ​ത്തി​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ൾ​ക്കും ശേ​ഷം മ​റ്റൂ​ർ പോ​യി തി​രി​കെ വ​രുംവഴി​ ഇ​ഞ്ച​ക്ക ക​വ​ല ക​ഴി​ഞ്ഞു​ള്ള വ​ള​വി​ലാ​ണ് അ​പ​ക​ടം. സു​ഹൃ​ത്തി​നോ​ടൊ​പ്പം യാ​ത്ര ചെ​യ്യ​വെ ഇ​രു​ച​ക്ര വാ​ഹ​നം തെ​ന്നി മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ അ​നി​ൽ കാ​ന​യി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. സു​ഹൃ​ത്ത് ശ​ര​ത്തി​നും പ​രി​ക്കേ​റ്റു. ഇ​തു​വ​ഴി വ​ന്ന​വ​രാ​ണ് വ​ഴി​യി​ൽ കി​ട​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​നി​ൽ മ​രി​ച്ച​ത്.