മരം മുറിക്കുന്നതിനിടെ ദേഹത്ത് മരം വീണ് മധ്യവയസ്കൻ മരിച്ചു
Wednesday, January 8, 2025 8:57 PM IST
കൂട്ടിക്കൽ: മരം മുറിക്കുന്നതിനിടെ ദേഹത്ത് മരം വീണ് ഒരാൾ മരിച്ചു. പാലൂർകാവ് സ്വദേശി ഊട്ടുകുളത്തിൽ സാം ആണ് മരിച്ചത്.
കൂട്ടിക്കൽ കാവാലിയിൽ ഉച്ചയ്ക്ക് ഒന്നോടെ ആണ് അപകടം സംഭവിച്ചത്. മെഷീൻ വാൾ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മുറിച്ച് മറ്റിയ മരം മറ്റൊരു മരത്തിൽ തങ്ങി നിന്നത് മാറ്റുന്നതിനിടെ മരം ഇയാളുടെ മേൽ വീഴുകയായിരുന്നു. ഇയാളുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.