തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി. തൃ​ശൂ​ർ ജി​ല്ല​യാ​ണ് 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വ​ർ​ണ ക​പ്പ് ഉ​യ​ർ​ത്തി​യ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ടോ​വി​നോ തോ​മ​സ്, ആ​സി​ഫ​ലി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. മ​ന്ത്രി ജി. ​ആ​ര്‍. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ 62-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും 2024 സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ​യും മാ​ധ്യ​മ പു​ര​സ്‌​കാ​ര വി​ത​ര​ണ​വും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ച്ചു. സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​പി​മാ​രും​എം​എ​ല്‍​എ​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ കി​രീ​ടം തൃ​ശൂ​രാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. 1008 പോ​യി​ന്‍റു​മാ​യാ​ണ് തൃ​ശൂ​ർ സ്വ​ർ​ണ​ക്ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. പാ​ല​ക്കാ​ടി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ക​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ്ളു​ക​ളി​ൽ ആ​ല​ത്തൂ​ർ ഗു​രു​കു​ലം എ​ച്ച്എ​സ്എ​സ് പ​ന്ത്ര​ണ്ടാം ത​വ​ണ​യും ചാ​ന്പ്യ​ൻ​മാ​രാ​യി. നാ​ലു​ദി​വ​സ​മാ​യി മു​ന്നി​ട്ടു നി​ന്ന ക​ണ്ണൂ​രി​നെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് തൃ​ശൂ​ർ ക​പ്പു​യ​ർ​ത്തു​ന്ന​ത്. കാ​ൽ നൂ​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ക​ലാ​കി​രീ​ടം തൃ​ശൂ​രി​ന്‍റെ മ​ണ്ണി​ലേ​ക്ക് എ​ത്തു​ന്ന​ത്. 1999ലെ ​കൊ​ല്ലം ക​ലോ​ത്സ​വ​ത്തി​ലാ​ണ് തൃ​ശൂ​ർ അ​വ​സാ​ന​മാ​യി ക​പ്പ് നേ​ടി​യ​ത്.