കൊ​ച്ചി: ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഖൊ​ബ്ര​ഗ​ഡെ​യ്ക്ക് ഹൈ​ക്കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ട്. ഈ ​മാ​സം 20ന് ​അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ന്‍ പോ​ലീ​സി​ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ൽ​കി.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ഡോ​ക്ട​ര്‍​ക്ക് പ്രൊ​മോ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വി​റ​ക്കാ​ത്ത​തി​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി. ആ​രോ​ഗ്യ​വി​ഭാ​ഗം അ​സി. ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

2023ലാ​യി​രു​ന്നു ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ന് നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ വി​ധി. ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലും പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​യും സു​പ്രീം​കോ​ട​തി ത​ള്ളി. തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ ഹൈ​ക്കോ​ട​തി ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​റ്റൊ​രു തീ​രു​മാ​ന​മെ​ടു​ത്തു. ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ഡോ. ​ബി ഉ​ണ്ണി​കൃ​ഷ്ണ​ന് അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ആ​രോ​ഗ്യ വ​കു​പ്പ് സ്വീ​ക​രി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.