യാത്രക്കാരി കുഴഞ്ഞുവീണു; റൂട്ട് മാറ്റി കെഎസ്ആർടിസി, വയോധികയ്ക്ക് പുതുജീവൻ
Wednesday, January 8, 2025 5:12 PM IST
കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണു. ഉടൻ തന്നെ ഡ്രൈവറും കണ്ടക്ടറും ഇടപെട്ട് ഇവരെ ആശുപത്രിയിലേത്തിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് വിപിഎസ് ലേക്ഷോർ ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബിൽനിന്നും ബസിൽ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ബോധരഹിതയായി.
വയോധികയുടെ സമീപത്തിരുന്ന സഹയാത്രികൻ വിവരമറിയിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സമയം വൈകിപ്പിക്കാതെയുള്ള ചികിത്സയാണ് വയോധികയുടെ ജീവൻ രക്ഷിച്ചത്.