എച്ച്എംപി വൈറസ് ബാധ ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു
Wednesday, January 8, 2025 12:57 PM IST
മുംബൈ: രാജ്യത്ത് ഒരു കുട്ടിക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയിൽ ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്.
ബംഗളൂരുവിൽ ചികിത്സയിലുണ്ടായിരുന്ന കുട്ടി ആശുപത്രി വിട്ടു. യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞാണ് രോഗമുക്തനായി ആശുപത്രി വിട്ടത്. കർണാടകത്തിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായിരുന്നു.
ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു. നിലവിൽ കർണാടകയിൽ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് എച്ച്എംപി വൈറസ് ബാധിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിക്കുന്നുണ്ട്. ബോധവൽക്കരണവും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.