കൊ​ച്ചി: ബ​ഹു​വ​ര്‍​ണ പി​ക്സ​ല്‍ ലൈ​റ്റ് നെ​യിം ബോ​ര്‍​ഡു​ക​ളും അ​ന​ധി​കൃ​ത ലൈ​റ്റു​ക​ളും മ​റ്റു ഫി​റ്റിം​ഗു​ക​ളും ഘ​ടി​പ്പി​ച്ച ടൂ​റി​സ്റ്റ് ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം.

ഓ​രോ അ​ന​ധി​കൃ​ത ലൈ​റ്റു​ക​ള്‍​ക്കും 5000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ, ഡ്രൈ​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റ്റും ലം​ഘി​ച്ച് യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പോ​സ്റ്റ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ദൃ​ശ്യ​ങ്ങ​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മ​റ്റും ലം​ഘി​ക്കു​ന്ന​ത് വ്യ​ക്ത​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.