തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം പാ​ണ​ക്കാ​ട്ടെ​ത്തി മു​സ്‌ലിം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ പി.​വി.​അ​ന്‍​വ​ര്‍ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​മാ​യി അ​ന്‍​വ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം യു​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൻ​വ​ർ ത​ങ്ങ​ളെ വി​ളി​ക്കു​ക​യോ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ പ​റ​ഞ്ഞു. പാ​ണ​ക്കാ​ട്ട് മു​സ്‌ലിം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ഷ്ട്രീ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്നും വ​ന​നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ച്ച​തെ​ന്നാ​ണ് അ​ന്‍​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ച​ത്.

ഞായറാഴ്ച ചേ​രു​ന്ന കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യി​ൽ പി.​വി.​അ​ന്‍​വ​റി​ന്‍റെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് വി​വ​രം.