അൻവറിനെ യുഡിഎഫിൽ എടുക്കേണ്ടതില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
Wednesday, January 8, 2025 11:27 AM IST
മലപ്പുറം: പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ അൻവറിനെ യുഡിഎഫിൽ എടുക്കേണ്ട ആവശ്യമില്ലെന്ന് ഷൗക്കത്ത് പറഞ്ഞു.
യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് കോൺഗ്രസിന്റെ അനുവാദം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അൻവറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തിൽ ഒരു തീരുമാനം എടുക്കില്ല.
വളരെ ആഴത്തിൽ ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.