വ​യ​നാ​ട്: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. വ​യ​നാ​ട്ടിലെ റിസോർട്ടിൽ വ​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും.

ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഹ​ണി റോ​സ് പ​രാ​തി ന​ൽ​കി​യ​ത്. ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യു​ള്ള അ​ശ്ലീ​ല ഭാ​ഷ​ണ​ത്തി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 75(4) വ​കു​പ്പു പ്ര​കാ​ര​വും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഐ​ടി ആ​ക്ടി​ലെ 67 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണു കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കഴിഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ബോ​ബി ചെ​മ്മ​ണൂ​രി​ന്‍റെ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ച്ച​പ്പോ​ൾ നേ​രി​ട്ട ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും അ​തി​നു ശേ​ഷ​വും പ​ല വേ​ദി​ക​ളി​ലും താ​ൻ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ളും ന​ടി പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.