കാലടിയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് മർദനം; എസ്ഐ അറസ്റ്റിൽ
Wednesday, January 8, 2025 10:57 AM IST
കൊച്ചി: എറണാകുളം കാലടിയിൽ കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച എസ്ഐ അറസ്റ്റിൽ. തൃശൂർ പോലീസ് അക്കാദമിയിലെ എസ്ഐ ഷാൻ ഷൗക്കത്തലി ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൃശൂരിലേക്ക് പോകാൻ മറ്റൂരിൽനിന്ന് ഇയാൾ ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് കണ്ടക്ടർ ചോദ്യം ചെയ്തതോടെ എസ്ഐ മർദിക്കുകയായിരുന്നു.
കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് അടക്കമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.