പാലക്കാട്ട് സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്
Wednesday, January 8, 2025 10:49 AM IST
പാലക്കാട്: സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് അപകടമുണ്ടായത്.
സംഭവത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.