ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച് കാര്‍ തെങ്ങിലിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
Wednesday, January 8, 2025 10:39 AM IST
കോഴിക്കോട്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തെങ്ങില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തിരുവമ്പാടി-കോടഞ്ചേരി പാതയില്‍ തമ്പലമണ്ണയിലെ പെട്രോള്‍ പമ്പിന് സമീപം പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.
കര്‍ണാടകയില്‍ നിന്നുള്ള തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് തെന്നിമാറി സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറിയ കാർ ഒരു തെങ്ങില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.