ബം​ഗ​ളൂ​രു: കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ള്‍ ഇ​ന്ന് കീ​ഴ​ട​ങ്ങും. ഉ​ച്ച​യ്ക്ക് 12ന് ​ചി​ക്ക​മം​ഗ​ളൂ​രു ക​ള​ക്ട​ര്‍​ക്ക് മു​ന്നി​ലാ​ണ് ഇ​വ​ർ എ​ത്തു​ക.

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ മാ​വോ​യി​സ്റ്റ് ജി​ഷ(​ര​ജ​നി)​അ​ട​ക്കം ആ​റ് പേ​രാ​ണ് കീ​ഴ​ട​ങ്ങു​ക. ഇ​വ​ര്‍ കീ​ഴ​ട​ങ്ങു​ന്ന​തോ​ടെ ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​ളി​വി​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളെ​ല്ലാം പോ​ലീ​സി​ന് മു​ന്നി​ലെ​ത്തും.

സി​റ്റി​സ​ണ്‍ ഇ​ന്‍​ഷ്യേ​റ്റീ​വ് ഫോ​ർ പീ​സ് എ​ന്ന സം​ഘ​ട​നയു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി ഇ​വ​ർ ച​ർ​ച്ച ന​ട​ത്തി​യ​ത്. സാ​യു​ധ​വി​പ്ല​വം വി​ട്ട് മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ജി​ഷ പ​റ​യു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.