തി​രു​വ​ന​ന്ത​പു​രം: 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു ഇ​ന്ന് തി​ര​ശീ​ല​വീ​ഴും. നി​ല​വി​ൽ 955 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ ആ​ണ് മു​ന്നി​ൽ. 951 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി ക​ണ്ണൂ​രും പാ​ല​ക്കാ​ടും തൊ​ട്ടു​പി​ന്നിലുണ്ട്.

949 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് ആ​ണ് തൊട്ടുപിന്നിൽ. സ്‌​കൂ​ളു​ക​ളി​ല്‍ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യാ​ണു മു​ന്നി​ല്‍.

തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ ര​ണ്ടും വ​യ​നാ​ട് മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്​എസ് മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. സ്വ​ര്‍​ണ​ക്ക​പ്പി​ല്‍ ആ​ര് മു​ത്ത​മി​ടു​മെ​ന്ന​റി​യാ​ന്‍ അ​വ​സാ​ന നി​മി​ഷം​വ​രെ കാ​ത്തി​രി​ക്ക​ണം. ഫോ​ട്ടോ​ഫി​നി​ഷിം​ഗി​ല്‍ മാ​ത്ര​മേ വി​ജ​യി​യെ നി​ശ്ച​യി​ക്കാ​ന്‍ സാ​ധി​ക്കൂ.

249 ഇ​ന​ങ്ങ​ളി​ല്‍ 235 ഇ​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി​യി​ലെ നാ​ടോ​ടി​നൃ​ത്ത​വും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഗോ​ത്ര​ക​ല​യാ​യ ഇ​രു​ള​നൃ​ത്ത​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ളാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്.

വൈ​കി​ട്ട് നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സി​നി​മ താ​ര​ങ്ങ​ളാ​യ ആ​സി​ഫ് അ​ലി​യും ടൊ​വി​നോ തോ​മ​സും മു​ഖ്യാ​തി​ഥി​ക​ളാ​കും.