കുന്ദമംഗലത്ത് 18000 ലിറ്റർ വ്യാജ ഡീസൽ പിടികൂടി
Wednesday, January 8, 2025 5:25 AM IST
കോഴിക്കോട്: കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് നടത്തിയ പരിശോധനയിലാണ് വൻ വ്യാജ ഡീസൽ ശേഖരം കണ്ടെത്തിയത്.
എവിടെ നിന്നാണ് ഈ വ്യാജ ഇന്ധനം എത്തിയതെന്നടക്കം വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഗോഡൗണിൽ ഇരുമ്പ് കൂടുകൾക്കകത്ത് വലിയ കന്നാസിലാണ് വ്യാജ ഡീസൽ സൂക്ഷിച്ചിരുന്നത്.