മദ്യലഹരിയിൽ സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ
Wednesday, January 8, 2025 3:45 AM IST
കൊല്ലം: പരിശോധനയില്‍ വിവിധ സ്കൂളുകളിലെ കുട്ടികളുമായി വന്ന സ്വകാര്യ വാഹാനത്തിന്റെ ഡ്രൈവര്‍ മദ്യാപിച്ചതായി കണ്ടെത്തി. വെസ്റ്റ് പോലീസ് പരിധിയില്‍ വെള്ളയിട്ടമ്പലം ജംഗ്ഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്.
സ്കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നത്തിന്റെ ഭാഗമായിട്ടായിരുന്നു സ്കൂള്‍ വാഹനങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്. കൊല്ലം സിറ്റി പോലീസ് മേധാവി ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
വിദ്യാര്‍ഥികളെ വെസ്റ്റ് പോലീസ് ഡ്രൈവര്‍ സിപിഒ ഷമീര്‍ അതേ വാഹനത്തില്‍ തന്നെ സ്കൂളിലെത്തിച്ചു.