ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഭാ​ര്യ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ചാ​യി​രു​ന്നു കൊ​ല. ഭാ​ര്യ​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ന​ക്പു​രി​യി​ൽ വ​ച്ച് ദീ​പി​ക ചൗ​ഹാ​ൻ(26)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ധ​ൻ​രാ​ജ് മൃ​ത​ദേ​ഹം പെ​ട്ടി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു.

ടാ​ക്സി ഡ്രൈ​വ​റാ​യ ധ​ൻ​രാ​ജ് ക​ടു​ത്ത മ​ദ്യ​പാ​നി​യാ​യി​രു​ന്നു. ദീ​പി​ക ജോ​ലി ചെ​യ്തു​ണ്ടാ​ക്കു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. ഡി​സം​ബ​ർ 29നാ​ണ് ദീ​പി​ക കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​മൃ​ത്സ​റി​ലേ​ക്ക് പോ​യ ഇ​യാ​ൾ മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

ദീ​പി​ക​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ചാ​ണ് ഇ​യാ​ൾ കൃ​ത്യം ന​ട​ത്തി​യ​ത്. ദീ​പി​ക​യു​ടെ ആ​ൺ സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ൻ ഇ​യാ​ൾ പ​ദ്ധ​തി​യി​ട്ടു​വെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ അ​ത് ന​ട​ന്നി​ല്ല. ദീ​പി​ക​യു​ടേ​ത് ഉ​ൾ​പ്പ​ടെ മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​യാ​ളി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.