മന്ത്രി വീണാ ജോര്‍ജ് ഉമ തോമസിനെ സന്ദര്‍ശിച്ചു
Tuesday, January 7, 2025 11:16 PM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എംഎൽഎയെ മന്ത്രി വീണാ ജോര്‍ജ് സന്ദർശിച്ചു. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.
മന്ത്രി ഉമ തോമസിന്റെ മകന് വിഷ്ണുവുമായി സംസാരിച്ചു. എംഎൽഎയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഉമ തോമസ് മറ്റുള്ളവരുടെ സഹായത്തോടെ കസേരയില്‍ ഇരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.