മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കും
Tuesday, January 7, 2025 10:04 PM IST
ന്യൂഡൽഹി: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്ഘട്ടിനു സമീപത്തായിട്ടാണ് സ്മാരകം നിർമിക്കുക.
കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രം അറിയിച്ചു. സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു.
2012 മുതൽ 2017വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി. 2020ലാണ് അദ്ദേഹം അന്തരിച്ചത്.