വനത്തിൽ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച; ഊർജിത തെരച്ചിൽ ആരംഭിച്ചു
Tuesday, January 7, 2025 9:37 PM IST
കണ്ണൂർ: കണ്ണവം വനത്തിൽ വിറക് ശേഖരിക്കാനായി പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. കണ്ണവം കോളനിയിലെ പൊരുന്നൻ ഹൗസിൽ എൻ.സിന്ധു (40) നെയാണ് ഡിസംബർ 31 മുതൽ കാണാതായത്.
ഒരാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തുടർന്ന് കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ വനത്തിനകത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് തെരച്ചില്‍ നടക്കുന്നത്. കണ്ണവം നഗര്‍, വെങ്ങളം ഭാഗങ്ങളിലെ ജലാശയങ്ങള്‍, പാറക്കെട്ടുകള്‍ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.