തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.​വി​ജ​യ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലെ വി​വാ​ദം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി കെ​പി​സി​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​മി​തി ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും.

അ​ന്വേ​ഷ​ണ സ​മി​തി ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് വി​ജ​യ​ന്‍റെ വീ​ട്ടി​ലും സ​മി​തി അം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ർ​മാ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ,രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജ​യ​ന്ത് എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.