മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾക്ക് വിലക്ക്
Tuesday, January 7, 2025 7:00 PM IST
പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 13 മുതൽ 15 വരെ പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികളുടെ സർവീസ് നിരോധിച്ചു.
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് നിരോധനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ജില്ലയിൽ ഗതാഗത ക്രമീകരണവും വാഹനങ്ങളുടെ നിയന്ത്രണവുമുണ്ട്.
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.