ചോദ്യപേപ്പർ ചോർച്ചാ കേസ്; മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി വ്യാഴാഴ്ച
Tuesday, January 7, 2025 6:22 PM IST
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാക്കേസിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി പറയും. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധിപറയുക.
പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ ചോദ്യക്കടലാസുകൾ ചോർത്തിക്കൊടുക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.