ഡൽഹിയിലെ ജനങ്ങൾ കോൺഗ്രസ് അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു: അഭിഷേക് ദത്ത്
Tuesday, January 7, 2025 5:42 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെന്നാണ് ഡൽഹിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് ദത്ത്. കസ്തുർഭ നഗർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് അഭിഷേക്.
"ഡൽഹിയിലെ ജനങ്ങൾ കോൺഗ്രസിന് അനുകുലമായി വിധിയെഴുതും. കോൺഗ്രസ് സർക്കാർ അധികാരത്തിലുള്ള സമയത്താണ് ഡൽഹിയിൽ വികസനം നടന്നിട്ടുള്ളത്. ഇതറിയാവുന്ന ജനങ്ങൾ കോൺഗ്രസ് അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു.'-അഭിഷേക് ദത്ത് പറഞ്ഞു.
ജനവിരുദ്ധ സർക്കാരാണ് ഡൽഹിയിൽ അധികാരത്തിലുള്ളതെന്നും അഭിഷേക് കുറ്റപ്പെടുത്തി. ആംആദ്മി പാർട്ടി ഡൽഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആംആദ്മി പാർട്ടി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തിൽ അവർക്ക് പോലും ധാരണയില്ലെന്നും അഭിഷേക് പരിഹസിച്ചു.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.