ഐഎസ്ആര്‍ഒ ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ച രാവിലെ നടക്കും
Tuesday, January 7, 2025 4:19 PM IST
ബംഗളൂരു: ഐഎസ്ആര്‍ഒ ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വ്യാഴാഴ്ച നടക്കും. രാവിലെ 8:10നും 8:45നും ഇടയിലായിരിക്കും കൂടിചേരൽ. ഇന്നു നടക്കേണ്ടിയിരുന്ന സ്പേഡെക്സ് പരീക്ഷണം ഐഎസ്ആര്‍ഒ മാറ്റിവയ്ക്കുകയായിരുന്നു.
ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം മാറ്റിയതെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. കഴിഞ്ഞ ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണു പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത്.
എസ്ഡിഎക്സ്01 (ചേസര്‍), എസ്ഡിഎക്സ്02 (ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. ഈ കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് (ഡോക്കിംഗ്) സ്പേഡെക്സ് പരീക്ഷണം.