ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തും: വീരേന്ദ്ര സച്ച്ദേവ
Tuesday, January 7, 2025 3:57 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി വൻ വിജയം നേടുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ. പാർട്ടി അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"ആംആദ്മി പാർട്ടിയുടെ ഭരണം ജനങ്ങൾക്ക് മടുത്തു. അതിനാൽ ഡൽഹിയിൽ ബിജെപിക്ക് അനുകൂലമായിട്ടാണ് ജനങ്ങൾ വിധിയെഴുതാൻ പോകുന്നത്. ഡൽഹിയിൽ ഡബിൾ എൻജിൻ സർക്കാർ വരേണ്ടത് അനിവാര്യമാണ്.'-വീരേന്ദ്ര സച്ച്ദേവ.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.