വയനാട് ജനവാസമേഖലയിൽ കടുവയിറങ്ങി; ആടിനെ കടിച്ച് കൊന്നു
Tuesday, January 7, 2025 1:41 PM IST
സുൽത്താൻ ബത്തേരി: പുൽപ്പള്ളിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ ആടിനെ കടിച്ച് കൊന്നു. പുൽപ്പള്ളി അമരക്കുനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. നാരാത്തറ പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നത്.
കടുവ ഇപ്പോൾ പ്രദേശത്തെ തോട്ടത്തിൽ ഉണ്ടെന്നാണ് നിഗമനം. വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.