തി​രു​വ​ന​ന്ത​പു​രം: പി.​വി.​അ​ന്‍​വ​റി​ന്‍റെ യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍.

അ​തി​ൽ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​സ​ക്തി​യു​മി​ല്ല. രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണ്. ത​നി​ക്കെ​തി​രേ അ​ന്‍​വ​റി​നെ​ക്കൊ​ണ്ട് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് പി​ണ​റാ​യി​യാ​ണ്. അ​തേ പി​ണ​റാ​യി​ക്കെ​തി​രെ അ​ൻ​വ​ർ പി​ന്നീ​ട് രം​ഗ​ത്തെ​ത്തി. അ​താ​ണ് കാ​ല​ത്തി​ന്‍റെ കാ​വ്യ​നീ​തി​യെ​ന്നും സതീശൻ പ​റ​ഞ്ഞു.