തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഈ ​മാ​സം 13ന് ​സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ 10.30ന് ​നി​യ​മ​സ​ഭാ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സാ​ഹി​ത്യ​കാ​ര​ൻ എം. ​മു​കു​ന്ദ​ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭാ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ർ​ണാ​ട​ക സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ഫ​രീ​ദ് മു​ഖ്യാ​തി​ഥി​യാ​വും. പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ന്‍റെ സ്മ​ര​ണി​ക പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ദേ​വ​ദ​ത്ത് പ​ട്നാ​യി​ക്ക് പ്ര​കാ​ശ​നം ചെ​യ്യും.

ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കും. പ്ര​തി​പ​ക്ഷ​നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ, മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, സ​ജി ചെ​റി​യാ​ൻ, ജി. ​ആ​ർ. അ​നി​ൽ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് കു​ഞ്ഞാ​ലി​ക്കു​ട്ടി, ജി​ല്ലാ ക​ള​ക്ട​ർ അ​നു​കു​മാ​രി എ​ന്നി​വ​ർ ആ​ശം​സ​യും നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ഡോ. ​എ​ൻ. കൃ​ഷ്ണ​കു​മാ​ർ ന​ന്ദി​യും അ​ർ​പ്പി​ക്കും.

ഈ​മാ​സം 13ന് ​വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങ് ന​ട​ൻ പ്ര​കാ​ശ് രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ ഇ​ന്ദ്ര​ൻ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ശ്രീ​ല​ങ്ക​ൻ സാ​ഹി​ത്യ​കാ​രി വി.​വി.​പ​ദ്മ​സീ​ലി മു​ഖ്യാ​തി​ഥി​യാ​കും.

പു​സ്ത​കോ​ത്സ​വ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യം, ക​ല, സാ​ഹി​ത്യം, സി​നി​മ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 250 സ്റ്റാ​ളു​ക​ളി​ലാ​യി 166ല​ധി​കം ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ പ്ര​സാ​ധ​ക​ർ അ​ണി​നി​ര​ക്കു​ന്ന മേ​ള​യി​ൽ 313 പു​സ്ത​ക​പ്ര​കാ​ശ​ന​ങ്ങ​ൾ​ക്കും 56 പു​സ്ത​ക ച​ർ​ച്ച​ക​ൾ​ക്കും വേ​ദി​യൊ​രു​ങ്ങും.

കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന സ്റ്റു​ഡ​ന്‍റ്സ് കോ​ർ​ണ​റാ​ണ് ഈ ​പ​തി​പ്പി​ലെ സ​വി​ശേ​ഷ​ത. വി​ദ്യാ​ർ​ഥി​ക​ൾ ര​ചി​ച്ച പു​സ്ത​ക​ങ്ങ​ൾ അ​വി​ടെ പ്ര​കാ​ശ​നം ചെ​യ്യും. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും അ​വ​ത​രി​പ്പി​ക്കും.